Sunday, October 28, 2012

മണലെഴുത്തിലെ ദ്വിമാന തലം

'ഓര്‍മ്മകള്‍'.....
 ഹരി ശ്രീ എഴുതിയ 
മണല്‍ത്തരികള്‍..!!!.... പോലെ !

കൈയ്യില്‍ കോരിയെടുത്ത്
പിടുത്തം മുറുക്കിയാല്‍..... 
വിരലിനിടയിലൂടെ അവ 
 ചാഞ്ഞും ചെരിഞ്ഞും
 സമര്‍ഥമായി ഊര്‍ന്നു വീഴും 
ഒരു ബാല്യത്തിന്‍റെ അങ്കത്തിലേക്ക്  .......!

മനപ്പൂര്‍വം മറക്കാനായി
വിരല്‍ പതിയെ വിടര്‍ത്തിയാല്‍.............. 
നിധി കാത്ത ഭൂതത്തിന്‍ 
നിറ കുടം ചോര്‍ന്ന പോല്‍ 
സുവര്‍ണ്ണ സ്മരണിക
അപ്പാടെ നിലനിര്‍ത്തി...
മുഷിഞ്ഞ പകര്‍ത്തു ബുക്കിന്‍റെ
'ഇരട്ട വരികള്‍ക്കിടയില്‍'
ഓര്‍മ്മകള്‍ അടിവരയിട്ടെഴുതും ....!  

അപ്പോഴും ഒരു നിസ്സംഗതയെ മാത്രം 'ഒറ്റ'യാക്കി... 
"കരാഗ്രേ വസതേ ലക്ഷ്മി...!
 കര മദ്ധ്യേ സരസ്വതി....!!
 കരമൂല്യേതു ________ !!!   "


Thursday, October 25, 2012

തിരിച്ചു വരവ് :)


 ♥ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍. . . ♥. .

 എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി  മലര്‍ തേന്‍കിളി, 

പൈങ്കിളി മലര്‍ തേന്‍കിളി. . . ♥

തെന്നല്‍ ഉമ്മകള്‍ ഏകിയോ, കുഞ്ഞി തുമ്പി തമ്പുരു മീട്ടിയോ. . .

 ഉള്ളിലെ മാമയില്‍ നീലപീലികള്‍ വീശിയോ....♥....

 എന്‍റെ ഓര്‍മ്മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ , 

എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈതന്ന്യമേ . . .

♥ . . . ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍.....♥....

എന്നില്‍ നിന്നും പറന്നകന്നൊരു
 പൈങ്കിളി  മലര്‍ തേന്‍കിളി, 
പൈങ്കിളി  മലര്‍ തേന്‍കിളി ♥ 

Courtesy-: Google Mail  :)

Sunday, April 22, 2012

ഭൌമദിനം..


"മാറിടം  തകര്‍ക്കുന്ന   ആണവ-ശബ്ദ-ജല-വായു-പരിസര-മാലിന്യ    പീഡന പരമ്പര !!!

ഭൂമി മാതാവ്    കുലുങ്ങാത്തതില്‍  മാത്രമാണത്ഭുതം !!!"

Friday, April 20, 2012

മഴ ...

മഴ,,,
മറവിയിലേക്ക് പറത്തി വിട്ട  പട്ടം 
നൂല്‍ പൊട്ടി വീണ്ടും എത്തി ചേരുന്നത് 
നിന്‍റെ കുളിരുന്ന ഓര്‍മ്മകളിലേക്ക് ...!!!  

നിന്നെ കിനാവ്‌  കാണാതിരിക്കാന്‍ 
രാത്രി ഉറങ്ങാതിരുന്നിട്ടും നീ 
ആര്‍ത്തു പെയ്യുന്നു ദിവാസ്വപ്നങ്ങളില്‍ പോലും...!!!

Sunday, March 18, 2012

വാക്കിനോട്...


നീ എനിക്ക്-

വീതിച്ചെടുക്കുമ്പോള്‍ 
വീണു കിട്ടിയതല്ലായിരുന്നു..

പൂഴ്ത്തി വെച്ചതിനെ
കണ്ടു കിട്ടിയതല്ലായിരുന്നു..

പറയാന്‍ മറന്ന
പഴംപുരാണമല്ലായിരുന്നു.

കപട രാഷ്ട്രീയത്തിന്‍റെ
പഴഞ്ചാക്കല്ലായിരുന്നു.

വലിച്ചെറിഞ്ഞിട്ടും  ഉടയാതെ, 

ചിതയില്‍ വെച്ചിട്ടും എരിയാതെ,  

ചിതല്‍ മൂടിയിട്ടും അടരാതെ,

കുടഞ്ഞെറിഞ്ഞിട്ടും പൊഴിയാതെ..


നിശ്വാസം പരാവര്‍ത്തനം ചെയ്യപെടാതെ 
ചിന്തക്ക് ചിന്തേറിട്ട ജീവന്‍റെ മിടിപ്പായി  


ഞാന്‍ എന്ന  ശബ്ദത്തെ വേര്‍പെടുത്താതെ
പ്രാണനില്‍  ഉയരുന്ന നീയാം ശംഖൊലി   
എന്നും തൊണ്ടയില്‍ കുരുങ്ങുന്നതെന്തേ ???

ചിപ്പിയെ വേര്‍പെടാന്‍ കഴിയാത്ത മുത്തിനെ പോല്‍ !



Tuesday, January 24, 2012

ആദരാഞ്ജലികളോടെ ....

കാര്യം പറഞ്ഞും,കലഹിച്ചും,കാലഘട്ടം കണ്ട കരുത്തേറിയ കൊടുങ്കാറ്റ് കെട്ടടങ്ങി...!!!


ഇന്നലെ വരെ സാംസ്കാരിക കേരളത്തിലെ പല പ്രമുഖര്‍ക്കും പേടിക്കാന്‍ ഒരു "വിറക്കാത്ത നാക്കു"ണ്ടായിരുന്നു.

ഇന്ന് മലയാളിക്ക് നഷ്ടപെട്ടത് സമകാലിക ജീവിതത്തിലെ ആരെയും പേടിക്കാത്ത" അവസാന വാക്ക്"!!!


 അഴീക്കോട് മാഷിന്..ആദരാഞ്ജലികളോടെ ....