Monday, August 15, 2011

പീഡനകാലത്തിന്‍റെ തിരുശേഷിപ്പ്...

അനുഭവതീചൂളയില്‍ 
അടക്കപെട്ട  കറുത്തവരുടെ ..
സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക്
കാരിരുമ്പിന്റെ കരുത്തായിരുന്നു!!!.


വെളുത്തവരുടെ 
വിരാജിത  സ്വപ്നങ്ങളെ
തല ഉയര്‍ത്തിപിടിച്ച കഴുമരത്തിന്റെ 
നിഴല്‍ വിഴുങ്ങിയിരുന്നു!!!.


ഇത് സമരതീക്ഷ്ണമായ
ബ്രിട്ടീഷ്‌ ഇന്ത്യയുടെ അറിവുകള്‍...
അതാകട്ടെ...സ്വതന്ത്ര ഭാരത ഭാവിക്ക് 
പീഡന കാലത്തിന്റെ തിരു ശേഷിപ്പ്!!!



("കൊതിച്ചു നേടിയ ഈ സ്വാതന്ത്ര്യം....
ഇനി വിധിക്ക് കളിയ്ക്കാന്‍ കൊടുക്കില്ല.")

1 comment:

Unknown said...

വന്ദേ മാതരം...