Saturday, August 20, 2011

"-ന്നാലും -ന്‍റെ രഞ്ജിനി..OR ഒരു ചെറിയ ജഗതി വധം


ഇന്നലെ നോമ്പ് തുറ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി (സീനത്തിന്റെ ഫ്ലാറ്റില്‍) ബെഡ് റൂമില്‍ കൂടിയിരിക്കുമ്പോള്‍...കോഴിക്കോട്ടുള്ള  ഫാത്തിമയാണ് "ആ ചോദ്യം "കാരക്ക കുരുവിനോടൊപ്പം പുറത്തേക്കു വിട്ടത്.

പോസ്റ്റ്‌ -:(ഹാസ്യം )അത് എന്‍റെ പേനക്കും പ്രകൃതത്തിനും ഒട്ടും ചേരില്ലാന്നു എന്‍റെ കൂട്ടുകാരികള്‍ സാക്ഷ്യം പറയുമ്പോഴും.... )


(സൌഹൃദങ്ങള്‍ പ്രവാസലോകത്ത്‌ രണ്ടു തരം ഉണ്ട്...സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും...."ആഷ്പുഷ്   സൌഹൃദവും ആത്മാര്‍ത്ഥ സൌഹൃദവും."ആദ്യത്തേത് ഹാ,,,യ് ..ഹ...ലോ...ഹൌ ടു യു ടു. പിന്നെ ഒരു ഷേക്ക്‌ ഹാന്‍ഡ്‌....ചിലപ്പോള്‍ ഒരു ഷോല്ദര്‍ ടച്ച്‌ ...പിന്നെ കുറെ ഔപചാരികത നിറഞ്ഞ വാക്കുകള്‍ ആയ കൃത്രിമ സ്നേഹാന്വേഷണങ്ങള്‍ (ഒന്ന് മെലിഞ്ഞാല്‍  "ഓ...വാട്ട്‌ ഹാപ്പെന്റ്റ്‌  ... ആര്‍ യു ഡയറ്റിംഗ്??? എന്നും...കുറച്ചു തടിച്ചാല്‍ വാട്ട്‌ ഈസ്‌ ദിസ്‌...യു പുട്ട് ഓണ്‍ ടൂ  മച്  എന്നിങ്ങനെ പതിവ് ക്ലീഷേയും ആയി ആഷ് പുഷ് സൌഹൃദം.
എന്നാല്‍ ഇതൊന്നും അല്ലാതെ,കാണുന്ന വഴി കെട്ടിപിടിച്ച് ,അടുക്കളയിലേക്കു കൊണ്ടുപോയി അപ്പോള്‍ ഉണ്ടാക്കിയ വിഭവം അടുപ്പത്ത് നിന്ന് എടുത്ത്... ഒന്ന് ഊതി ചൂടോടെ ഉള്ളം കയ്യില്‍ തന്ന്..."എന്തൂട്ടാ കുറവുന്ന് ഒന്ന് നോക്കടാ"-ന്നു പറയണചിലസൌഹൃദങ്ങള്‍ഉണ്ട്... പണ്ടപരപ്പും...പരാതിയും...പരദൂഷണവും...അറബ് വംശചര്‍ ആയ അടുത്ത ഫ്ലാറ്റിലെ രണ്ടു ഭാര്യമാരുടെ ഇടയിലെ ഏക ഭര്‍ത്താവിന്‍റെ ശീതസമരം സി .ഐ.ഡി യെപ്പോലെ മണത്തറിഞ്ഞ കഥകള്‍, ജനാലക്കുള്ളിലൂടെ എത്തിനോക്കി പാകിസ്ഥാനികള്‍ വളര്‍ത്തുന്ന പ്രാവിന്‍റെ മുട്ട ,മുകളിലൂടെ കയര്‍ മാര്‍ഗം വന്നു സൗദി കുട്ടികള്‍ മോഷ്ട്ടികുന്നത് കണ്ട കാഴ്ച ,നാട്ടില്‍ നിന്നുകൊണ്ട് വന്ന ചക്ക മൂക്കാത്തത്തിന്റെ പരിഭവവും,ഫ്ലാറ്റിന്‍റെ പിന്‍ ജനാലയില്‍ വെച്ച പൂച്ചെടി പൂച്ച വന്നു തിന്ന സങ്കടം....കൂറകള്‍കെതിരെ (പാറ്റകളെ അവര്‍ പറയുക കൂറ എന്നാണ്) ഇനി എന്ത് പ്രയോഗിക്കണം എന്ന ഗവേഷണതിനോരുങ്ങാന്‍ പുറപ്പെട്ട് ചൂലുമായി നിന്ന് വിറയ്ക്കുന്ന ....കുറച്ചു സാദാ വീട്ടമ്മമാരായി....കുട്ടികളുടെയും..ഭര്‍ത്താവിന്റെയും മാത്രം ലോകത്ത് ജീവിക്കുന്ന കുടുമ്പിനികള്‍.മൂന്ന് നാല് കൂട്ടുകാരികള്‍.അവരുടെ ലോകത്തേക്ക് ചെല്ലുമ്പോള്‍ കിട്ടുന്ന ആനന്ദം...അത് വാക്കുകള്‍ക്‌ അതീതം.)


ങാ..ഫാത്തിമ എന്നാ "പാത്തൂട്ടിയുടെ" ചോദ്യം  എന്താന്നു പറഞ്ഞില്ലാ ആല്ലേ....?
ഇന്നലെ മലപ്പുറം സ്വദേശിനിയായ  സീനത്തിന്റെ ഫ്ലാറ്റില്‍ ആയിരുന്നു റമദാനിലെ നോമ്പ് തുറ. പ്രവാസജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ ആണ് റമദാന്‍ മാസം പ്രദാനം ചെയ്യുക.അതില്‍ ഏറ്റവും പ്രധാനം ഒരുമിച്ചുള്ള നോമ്പ് തുറയാണ്.വിവിധ മത വിഭാഗത്തില്‍ പെട്ട എല്ലാവരും ഒരുമിച്ചു കൂടി കുറെ നേരം സൊറ പറയാന്‍ കിട്ടുന്ന അപൂര്‍വ നിമിഷങ്ങള്‍ ആണ് അത്.



ങാ വിഷയത്തിലേക്ക് കടന്നില്ല..ഫാത്തിമ  ചോദിച്ച ചോദ്യം "ടീച്ചെരുട്ടി..(നായര് കുട്ടി ലോബിച്ചാണ്ട്ട്ടോ  നോം ടീച്ചര് കുട്ടി ആയത്)..ടീച്ചെരുട്ടി..
നിങ്ങ  അറിഞ്ഞില്ലേ...""ഏഷ്യാനെറ്റിലെ നമ്മടെ ആ ഇന്ഗേലീഷില്‍ തൊള്ളയിട്ന പെണ്ണില്ലേ..രഞ്ജിനി ഓള്‍ക്ക് കണക്കിന്"പണി കിട്ടീത്രെ" ..നമ്മടെ ജഗതി ശ്രീകുമാര് നല്ല  പണി കൊടുത്തൂന്നാ  കേട്ടത്"".നോബാര്‍ന്ന കാരണം ഇബടെ  ടി.വി .വെച്ചില്ലാര്‍ന്നു.നമ്മുടെ റീത്ത സിസ്ടെരും, തോമസ്‌അച്ചായനും വന്നിരുന്നു(അവരുടെ വിശേഷങ്ങള്‍ പിന്നാലെ എഴുതാം...ഒത്തിരി ഉണ്ട് ) അവര് പറഞ്ഞാ ഞാന്‍ അറിഞ്ഞത്.അച്ചായന്‍ അത് മൊത്തം രെകോര്‍ഡും ചെയ്തിട്ടുണ്ട്ത്രെ.
അത് ടി.വി യില്‍ കണ്ടത് കൊണ്ട് പെട്ടന്ന് തന്നെ എനിക്കു കാര്യം പിടി കിട്ടി...ആ പരിപാടി കണ്ട  റസിയയും...മീരയും..സീനത്തും...ജിന്‍സിയും അതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ആയി."അത് നന്നായി "എന്ന്ചര്‍ച്ച  കേട്ട് വന്ന ഭര്‍ത്താക്കന്മാരും കൂടി ചേര്‍ന്ന് വാദിച്ചപ്പോള്‍..അത് ശരിയായില്ല എന്ന് പറഞ്ഞ രഞ്ജിനിയുടെ നാട്ടുകാരിയും,രഞ്ജിനിയുടെ സഹോദരന്‍ പഠിച്ച കോളേജില്‍ സീനിയര്‍ ഉം ആയിരുന്ന മീരാ രാജേഷ്‌ മാത്രം ഒറ്റപെട്ടു.(ഭക്ത മീര തന്നെ-അവള്‍ അമൃതാനന്ദമയി ഭക്തയാണ്...(ആ ഒരു കാര്യത്തില്‍ മാത്രമാണ്  ഞാനും അവളും തന്നില്‍ ചേരാത്തത്)കൂട്ടത്തില്‍ മിണ്ടാപൂച്ചയായ മീര  ആ വിഷയത്തില്‍  എല്ലാവരെയും  അത്ഭുടപെടുത്തി  കൊണ്ട് ഒരു പ്രഭാഷണം തന്നെ നടത്തി...രഞ്ജിനി വധത്തില്‍  അവള്‍ക്കുള്ള എല്ല പ്രതിഷേധവും പതഞ്ഞു പൊങ്ങി...



മലയാള ഭാഷയെ അമ്മയായി കണ്ടു ആദരിക്കുന്ന വ്യക്തിയാണ് ഞാനും.(പഠിച്ചത് മലയാളം ആയിരുന്നില്ല സംസ്കൃതം ആയിരുന്നു..എങ്കിലും )എനിക്ക് രഞ്ജിനി യോട്  പറയത്തക്ക "പ്രീണന നയം " ഒന്നും ഇല്ലെങ്കിലും .... കൊള്ളാം കാലത്തിനനുസരിച്ച് കോലം കെട്ടി ആ കൊച്ചു ജീവിക്കാന്‍ പഠിച്ചവളാണ്...(നാല് കാശ് ഉണ്ടാക്കാന്‍  നമ്മളിവിടെ പിള്ളേരുടെ  അടുത്ത് സ്കൂള്‍ലും ടുഷനും ആയി തൊണ്ട പൊട്ടിക്കുന്നത് നമുക്കല്ലേ അറിയൂ...)ഇതൊന്നും ഇല്ലാതെ..നാലക്ഷരം ഇംഗ്ലീഷും മലയാളവും കൂട്ടി മംഗ്ലീഷ് പരുവത്തില്‍ മൊഴിഞ്ഞു ആ പെണ്‍കുട്ടി ലക്ഷങ്ങള്‍ ആണ് സമ്പാദിക്കുന്നത് എന്നോര്‍ക്കുമ്പോള്‍....ഈ മണലാരണ്യത്തില്‍ വന്നു കിടന്നു സ്കൂള്‍ വര്‍ക്കും ഹോം വര്‍ക്കും ആയി  ജീവന്‍ ഹോമിക്കുന്ന ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ അസൂയ തോന്നാതെ പിന്നെ...(ഒന്നൂല്ലേലും   ഞങ്ങളും പെണ്ണല്ലേ...കുശുമ്പില്ലാതെ വര്വോ..ജാത്യാല്‍ ഉള്ളത് തൂത്താ പോക്വോ???)

അപ്പോഴാണ്‌ ദേ കിടക്കണ് മീരയുടെ ദുഃഖം...പറഞ്ഞു പറഞ്ഞു മീര അതൊരു വിലാപകാവ്യം ആക്കിയത് വളരെ പെട്ടന്ന്...."ആ വിലാപ കാവ്യം കോമ്പോസിഷന്‍" അതേതാണ്ട് വിട്ടു പോകാതെ  പകര്‍ത്തി എഴുതിയാല്‍ ഇങ്ങനെ ഒക്കെ ആയിരുന്നു എന്നാണ് ഓര്‍മ..."ചെറിയ ഒരു ജഗതി വധം" എന്ന് വേണെങ്കില്‍ പറയാം.
മീരയുടെ മൊഴി മുത്തുകള്‍ ഇങ്ങനെ...
"വളരെ കരുതല്‍ വേണ്ട ഈ രംഗത്ത് അവതാരികമാര്‍ക്ക് സ്വന്തമായി ഒരു അസ്തിത്വം ഉണ്ടാക്കി കൊടുത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്‌.അവതരണ കലക്ക് തനതായ ശൈലി കൊണ്ട് വന്ന ധീരയായ പെണ്‍കുട്ടി.മഞ്ച് സ്റ്റാര്‍ singer Grand Finale- ല്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് വരുന്നത് തന്നെ Ranjini yude announcement "അഭിനയ കലയുടെ കുലപതി....ഹാസ്യ കലയുടെ സാമ്രാട്ട്...(ആ ദേഹത്തിന്‍റെ മറ്റു കലകളെ കുറിച്ച് ഒന്നും രഞ്ജനി പറഞ്ഞ് കേട്ടില്ല....)എന്നൊക്കെ ഉള്ള കിടു കിടിലന്‍ മുഖവുരയോടെ ആണ്...രഞ്ജിനിയുടെ ഓരോ വാചകതിനുമൊപ്പം  മലയാളി  കയ്യടിച്ചു ...


( അവള്‍ക്കും വേണമെങ്കില്‍ പറയാമായിരുന്നു..അടുത്തത് സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ എന്ന ഒരൊറ്റ പദം..പക്ഷെ പെങ്കൊച്ച് അങ്ങ് ഏറി പറഞ്ഞ് കളഞ്ഞു...കേട്ട ദേഹം വല്ലാതെ അങ്ങ് പൊങ്ങുകയും ചെയ്തു...ഞാന്‍  തന്നെ താരം....മാനത്തെ അമ്പിളി പോലും ചിരിക്കും  ഞാന്‍ ഒന്ന് വാ തുറന്നാല്‍ എന്ന ഗമ...അമ്പിളി ചേട്ടന്‍റെ വരവ്.അവിടെ സമ്മാനം കിട്ടിയ... പാടിയ കുട്ടികള്‍ എല്ലാവരും വിഡ്ഢികള്‍ എന്ന മട്ടില്‍ ഒരു തട്ട്...ഇതാണോ പാട്ട്...ഇതാണോ മത്സരം...? ഇങ്ങനെ ആണോ അവതരണം.. സമ്മതിച്ചു..അങ്ങനെ അല്ല.....പിന്നെ എങ്ങനെ?കേവലം  മൈക്ക് കയ്യില്‍ പിടിച്ചു വിറ മാറാത്ത കുട്ടികളെ ചേര്‍ത്ത് പിടിച്ച് മോറല്‍ സപ്പോര്‍ട്ട് നല്‍കി ആ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണോ ആ അവതാരിക ചെയ്ത കുറ്റം? " തെറ്റും..കുറ്റങ്ങളും ഉണ്ടായിട്ടും ..ആ വിറയ്ക്കുന്ന മത്സരാര്‍ഥിയെ...ഡിപ്രേഷന്‍  ആക്കാതെ "നന്നായിരിക്കുന്നു....ഫാന്ടസ്ടിക്...യെനിക്കിഷ്ട്ടപെട്ടു ....ബട്ട്‌ ..ജഡ്ജെസ് എന്താ പറയുകാന്നു നമുക്ക് നോക്കാം.... ശ്രീയേട്ടാ...പറയു..."എന്ന് പറയുന്നതില്‍ എന്ത് തെറ്റ്? നവ സര്‍ഗകുസുമങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കി ആ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണോ ആ അവതാരിക ചെയ്ത കുറ്റം?എല്ലാ കുട്ടികളെയും ഒരേ പോലെ പരിഗണിക്കുന്ന...എല്ലാവരോടും സമദൂര സിദ്ധാന്തം വെച്ച് പുലര്‍ത്തുന്ന ആ പെണ്‍കുട്ടിയെ...മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ...(സ്വന്തം മോളും ഈ കലയില്‍ ഒട്ടും പിന്നോട്ടല്ല)അടുത്ത് വിളിച്ചു പറയാമായിരുന്നല്ലോ അംബിളിചെട്ടാ ആ പറഞ്ഞ ഗുണദോഷങ്ങള്‍ എല്ലാം.ഒരു സമൂഹത്തിനു മുന്നില്‍ ആ പെണ്‍കുട്ടിയെ ചവിട്ടി താഴ്ത്തിയപ്പോള്‍..കൌരവ സദസിലെ കൃഷ്ണയെപോലെ അവളെ ഒരു വേദിയില്‍ വാക്കുകളാല്‍ നഗ്നയാക്കിയപ്പോഴും  ..ഞാന്‍ ഉള്‍പെടുന്ന ഒത്തിരി പേര്‍ ആകാശത്തെ അമ്പിളി യെപ്പോലെ (പല "കളങ്കം "ഉണ്ടെങ്കിലും ആകാശത്തെ അമ്പിളി യെല്ലവര്‍കും പ്രിയപെട്ടതാണ്) കൊണ്ട് നടന്ന അങ്ങയുടെ വിഗ്രഹം തകര്‍ന്നു തരിപ്പിണമായി. ഇതാണോ ഞാന്‍ ആരാധിച്ച ആ മഹാനുഭാവന്‍.???ഇത്ര അസഹിഷ്ണുതയോടെ അങ്ങയെ കണ്ടിട്ടേ ഇല്ലല്ലോ...ഇത്രമാത്രം പ്രകോപിപ്പിക്കാന്‍ അങ്ങയോടു ആ രഞ്ജിനി എന്ത് തെറ്റാണ് ചെയ്തത്? 

ഒരു വേള ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നപ്പോഴും...
സാമ്പത്തിക ഭദ്രത ചോദ്യ ചിഹ്നമായി അവശേഷിച്ചപ്പോഴും...
അവള്‍ പതറിയില്ല...നിശ്ചയ ധാര്‍ഷ്ട്യത്തോടെ മുന്നോട്ട്...
ആരോടും ചിരിച്ചു സംസാരിക്കുന്ന...
തുറന്ന സൌഹൃദങ്ങള്‍എന്നും മുഖ വിലയ്ക്ക് എടുക്കുന്ന
 ആ പെണ്‍കുട്ടി തിരഞ്ഞെടുത്ത വീഥി തികച്ചും വ്യത്യസ്തം.

മിണ്ടാ പൂച്ചയായ മീര ഇത്രയും പറഞ്ഞതിന്റെ  ബഹുമാനത്തോടെ അന്നാ ഹസാരയെ നാരങ്ങ വെള്ളം കുടിപ്പിക്കുന്ന ആഗ്രഹത്തോടെ ഞാന്‍ എനിക്ക് കുടിക്കാന്‍ കിട്ടിയ നാരങ്ങ വെള്ളം അവളെ  കുടിപ്പിച്ചു...പാതി കുടിച്ച നാരങ്ങ വെള്ളം തിരികെ തന്നു അവള്‍ വീണ്ടും തകര്‍ത്തു...


മലയാള ദൃശ്യ മാധ്യമ രംഗത്ത് അവതാരികമാര്‍ ഹലോ ഗുഡ് ഈവെനിംഗ് പറഞ്ഞ്..ആ അവതാരികമാരുടെ ചില ചോദ്യങ്ങളും...അവയ്ക്ക് പൊതുസമൂഹം പ്രത്യേകിച്ചും പ്രവാസി സമൂഹം കൊടുത്ത മറുപടികളും..."നമ്മള്‍ കേട്ടും കണ്ടും..അനുഭവിച്ചവരാണ്".
ചേട്ടാ..ചേട്ടാ..ഗള്‍ഫില് ചേട്ടനിപ്പോ യെന്തെടുക്ക്വ...എന്ന ചോദ്യത്തിന്. ( ചേട്ടന്‍റെ മറുപടി...ഞാനിപ്പോ എടുത്തു ഇരിക്കനത് ...)
(ശോ ഇത്രയും വേണോ മീര..? ഞാന്‍ കണ്ണുരുട്ടി...!!!)"ഹേ..അവള്‍ അത് "മൈണ്ട് "പോലും ചെയ്തില്ല...ചുരിദാരിന്റെ ഷോള്‍ കടിച്ചു പിടിച്ചു ഭാവാഭിനയത്തോടെ വീണ്ടും.."ചേട്ടന്‍ ദുബായിലാ...?(ചേട്ടന്‍-അതെ..)ദുബായിലെന്താ പണി?( പണിയൊന്നും ഇല്ലല്ലോ   മോളെ ,നീ എനിക്കൊരു പണി തര്വോ ...)എന്ന് ചോദിച്ചിരുന്ന ഒരു സമൂഹത്തിനോട് സ്വന്തം കാലില്‍ നിവര്‍ന്നു നിന്ന് ഇത് വെറും ഒരു പണിയല്ല..."ഇതും ഒരു തൊഴിലാണെന്ന്" ശബ്ദമില്ലാതെ ഗര്‍ജ്ജിച്ച ആ പെണ്‍ പുലിക്കുട്ടി എന്‍റെ കണ്ണില്‍ എന്നും അഭിനന്ദനം അര്‍ഹിക്കുന്നു.അത്രയേറെ കളിയാക്കിയിട്ടും..ചിരിയോടെ കേട്ട് നില്ക്കാന്‍ ഒരു രണ്ജിനിക്കല്ലാതെ ആര്‍ക്കു കഴിയും?തിരിച്ചു മൈക്ക് കയ്യില്‍ കിട്ടിയപ്പോലും...അത് ലാഘവത്തോടെ  Today Ranjini's red day aayi ...പ്രഖ്യാപിച്ചിരിക്കുന്നു എന്ന് പറയുമ്പോഴും, Its a part of d game  എന്ന് പറയുമ്പോഴും...പുറമേ ചിരിച്ച  ആ പാവംപെണ്‍ മനസ് ഉള്ളില്‍ ഉറക്കെ കരഞ്ഞിരിക്കണം.....തീര്‍ച്ച...മീരയുടെ ദുഃഖം കണീരായി ഒഴുകുന്നു...ആ 


രഞ്ജിനി കൊച്ചു ഇത് വല്ലതും അറിയുന്നുണ്ടോ അവള്‍ക്കായി ഈ മണല്‍ 


നഗരത്തില്‍ ഒരു പാവം ഭക്ത മീര കരഞ്ഞത്?



ക്ലൈമാക്സ്സു-:അവസാനം ഒരു കയ്യില്‍ ഉഴുന്ന് വടയും..മറുകയ്യില്‍ പഴം പൊരിയും പിടിച്ചു രണ്ടിലും മാറി മാറി നോക്കി...അര്‍ദ്ധ ഗര്‍ഭമായി ചിരിച്ച് ..കൂട്ടത്തില്‍ കുറച്ചു "ദ്വയാര്‍ത്ഥ പ്രയോഗം പറയുന്നമിനിസ്ട്രി ഓഫ് ഹെല്‍ത്ത്‌ -ലെ സ്റ്റാഫ്‌  കാ‍ന്താരി ജിന്‍സി യുടെ വക ഒരു ക്ലൈമാക്സ്സു  കമന്റ്‌ ....(അതവള്‍ക്ക്‌ പഠിക്കുന്ന കാലത്തെ നഴ്സിംഗ് കോളേജില്‍ നിന്നും പതിച്ചു കിട്ടിയതാണ്...സ്ഥാനത്തും അസ്ഥാനത്തും അതവള്‍ പ്രയോഗിക്കും എന്ന് മാത്രം.) അതിപ്രകാരം...ആ മൈക്ക് കയ്യില്‍ കിട്ടീപ്പോഴെങ്കിലും.."-ന്നാലും -ന്‍റെ  രഞ്ജിനി... ജഗതിക്കിട്ട് "ഒരു പണി " കൊടുക്കേണ്ടതായിരുന്നു." !!!


ഇവിടെ ഒരു ജഗതി വധം നടന്നത് അറിയാതെ .....ഞാന്‍ സഞ്ചരിച്ച ഇന്റെര്‍നെറ്റിന്റെ ലോകത്തും... (ബൂലോകത്തും...മുഖപുസ്തകത്തിലും)..എല്ലായിടത്തും ആ വീഡിയോ "രഞ്ജിനി വധം" എന്ന പേരില്‍ കമന്റ്റുകള്‍ വാരി കൂട്ടുന്നത്‌ കണ്ടപ്പോള്‍  ഞാന്‍ തലയറഞ്ഞു ചിരിച്ചു പോയി..."ഈ മലയാളീസിന്റെ ഒരു കാര്യേ ?."



വാല്‍-:നമ്മളില്‍ ഭൂരിപക്ഷവും മക്കളെ പഠിപ്പിക്കാന്‍ ആയി അയക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍കളില്‍  ആണ് എന്നിരിക്കെ...നമ്മുടെ കുട്ടികള്‍... ഇനി വരുന്ന തലമുറ പറയുമോ..."തെറ്റില്ലാതെ മലയാളം"???






27 comments:

സീത* said...

ശ്ശോ ആകെ കൺഫ്യൂസ്ട് ആക്കിയല്ലോ പ്രാവെ..ആരാ പാവം രഞ്ജിനിയൊ അമ്പിളിയോ...ആ‍................

ഹിഹി..എന്തായാലും മീരയും ജിൻസിയുമൊക്കെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്

വാൽക്കഷ്ണവും ചിന്തിക്കേണ്ടത് തന്നെ

Anonymous said...

http://berlytharangal.com/?p=7623

- സോണി - said...

രഞ്ജിനിയ്ക്ക് കിട്ടിയതില്‍ സന്തോഷിക്കാത്തവര്‍ വളരെ വളരെ കുറവായിരിക്കും, ഉറപ്പാ.

വെള്ളരി പ്രാവ് said...

എന്‍റെ തത്തയ്ക്ക് ,
നന്ദി ഈ വരവിന്:)
ഇനിയും വരണംട്ടോ:))

വെള്ളരി പ്രാവ് said...

Thank u Anony

വെള്ളരി പ്രാവ് said...

- സോണി ...

അവിടെ പുകഞ്ഞിരിക്കാതെ
ഇത്രയിടം വന്നതില്‍ നന്ദിട്ടോ.
ഇനിയും വരണംട്ടോ:)

Jithu Cherian Thomas said...

Serikkum paranja confussion aayi, am a damn fan of Renjini, n so as to Jagaty too, For some timez both of them r scraps. But itz quite usual, as no one in this world is PERFECT, evn t criticizer too. But criticizism can make to concentrate in the faults, n the one who identifying that will grab sucess. So i cant comment on both sides, As nammude idayile chollu pole, "Amme talliyalum 2 undu"...

Unknown said...

ഒന്നും പറയാനില്ലാ, എന്നാലും .. ഹിഹിഹി, വേണ്ട..!

വെള്ളരി പ്രാവ് said...

"നല്ല കുട്ടി" അല്ലെ?
പറയൂ..കേള്‍ക്കട്ടെ....:)))

Unknown said...

പോസ്റ്റുകള്‍ മെയില്‍ അയച്ചാല്‍ കൊള്ളാമായിരുന്നു :)

കുറേ ബ്ലോഗ് ഒരേ അക്കൌണ്ടില്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്? ലേബല്‍ എന്ന സൌകര്യം പോസ്റ്റുകളെ വേര്‍തിരിക്കാമെന്നിരിക്കെ അതിന്റെ കാര്യമില്ല. വായനക്കാര്‍ക്ക് ലേബല്‍ വഴി തങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. (കുറഞ്ഞ പക്ഷം രണ്ട് ബ്ലോഗുള്ളവര്‍ രണ്ടാമത്തേത് ഫോട്ടോ ബ്ലോഗാക്കുകയാണ്, അതില്‍ വലിയ കുഴപ്പമില്ല.)

മുമ്പേ ഇവിടെ ഏതോ ഒരു ബ്ലോഗില്‍ വന്നതാണ്, ആ ബ്ലോഗ് എനിക്കിപ്പോള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ലാ‍ാ‍ാ :)

ഇവിടെയുള്ള ബ്ലോഗുകളില്‍ സാമൂഹികപ്രസക്തിയുള്ള പോസ്റ്റുകള്‍ ഉണ്ട്. എല്ലാം ഒരേ ബ്ലോഗിലാണെങ്കില്‍ അവ കൂടുതല്‍ ആള്‍ക്കാരിലെത്തും.

അപ്പൊ പോസ്റ്റുകള്‍ മെയില്‍ അയക്കാന്‍ താല്‍പ്പര്യം. :)

Unknown said...

മുകളില്‍പ്പറഞ്ഞത് പൊതുകാ‍ര്യാ‍ാ,

"നല്ല കുട്ടി" അല്ലെ?
പറയൂ..കേള്‍ക്കട്ടെ....:)))
(സോപ്പിംഗാ അല്ലെ? വേല മനസ്സീ വെച്ചാ മതീ, ങെ.. ഹ് മം!!)

വെള്ളരി പ്രാവ് said...

Sure...(Adiyan)
I will do it within a short span of time.:)

വെള്ളരി പ്രാവ് said...

Hi hi..hi :)))

നൗഷാദ് കിളിമാനൂര്‍ said...

പ്രിയ സുഹൃത്തുക്കള്‍ക്ക്,
കുറെയേറെ ദിനങ്ങളായി എഫ്. ബി.യിലും ബ്ലോഗുകളിലുമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ശ്രീ. ജഗതി ശ്രീകുമാര്‍ ഒരു ചാനല്‍ പരിപാടിക്കിടെ അവതാരികമാരെ കുറിച്ച് നടത്തിയ വിമര്‍ശനം. മലയാളത്തിന്റെ അതുല്യനായ ആ മഹാനടന്‍ ആരുടേയും പേരെടുത്തു പറയാതെ വിമര്‍ശിച്ച ഒരു കാര്യം അതേ വേദിയില്‍ രഞ്ജിനിയും സന്നിഹിതയായിരുന്നു എന്നതിനാല്‍ അവരെ കുറിച്ചു മാത്രമാകണമെന്നില്ല. ഇതേ ചാനലില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന വോഡഫോണ്‍ കോമഡി സ്റ്റാര്‍സിന്‍റെ അവതാരിക ശ്രുതി മേനോനും ഏതാണ്ട് ഇതേ കോലത്തിലും സ്വഭാവത്തിലും തന്നെയാണ് അവതരിപ്പിക്കുന്നത്‌. മാത്രവുമല്ല അത്തരത്തില്‍ പരിശോധിച്ചാല്‍ ഒട്ടു മിക്ക ചാനല്‍ അവതാരികമാരുടെയും സ്ഥിതി മറിച്ചല്ല. അത് കൊണ്ട് തന്നെ ശ്രീ. ജഗതി ശ്രീകുമാര്‍ രഞ്ജിനി ഹരിദാസിനെ മാത്രമാണ് അധിക്ഷേപിച്ചതെന്നു കരുതാനാവില്ല. അവതാരകയാണെന്കില്‍ അത് താന്‍ മാത്രമാണെന്ന രഞ്ജിനിയുടെ വിവരക്കേടും അഹന്തയും കൊണ്ടാണ് ആ മഹാനടന്‍ അത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ അത് സ്വയം എറ്റെടുത്ത് വിഡ്ഢിയായത്.....

വെള്ളരി പ്രാവ് said...

:))

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്തായാലും കഴിഞ്ഞ ആഴ്ച മലയാളി കണ്ട ഏറ്റവും വലിയ ശരി അതായിരുന്നു . രണ്ജിനി വധം!!
പവനായി ശവമായി.......അല്ല ജഗതി ശവമാക്കി..!

അസിന്‍ said...

ന്നാലും അത്രയ്ക്കങ്ങട് വേണായിരുന്നോ... ആ പാവം അതിന്‍റെ അഭിപ്രായം പറഞ്ഞതല്ലേ ള്ളൂ... കഷ്ടം... അതിനെ ഇത്രയ്ക്കു ക്രൂശിയ്ക്കണമായിരുന്നോ.... പാടി ടെന്‍ഷനടിച്ചു നില്‍ക്കണ കുട്ട്യോളോട് നന്നായിട്ടുണ്ട് ന്ന് പറയുന്നതില്‍ ന്താ ശരികേട്...? ന്തായാലും അത്രയ്ക്കങ്ങട് വേണ്ടായിരുന്നു... ഹ്മ്മ്

വെള്ളരി പ്രാവ് said...

@Fenil.....
Thank u 4 ur visit.

"പവനായി ജഗതി ശവമായി:((("

വെള്ളരി പ്രാവ് said...

Asin...

"അത്വന്നെ... യെത്വന്നെ...അത്‌ തന്നെ..."

Thanks 4 ur visit...all r 5n @Attingal?

അസിന്‍ said...

വെള്ളരിപ്രാവുകളുടെ സാന്ത്വനപ്പറക്കല്‍ കുറവാണെങ്കിലും ചിലരെങ്കിലും ഇവിടെയും സുഖകരമല്ലാത്തൊരവസ്ഥയില്‍ നിന്നും മുക്തം.... onnukoodi... postumpol oru

വെള്ളരി പ്രാവ് said...

Onnum pudikitteellaa Asin.

കലി said...

ഇവിടെ പ്രശ്നം അവതരികമാരല്ല... മരിക്കുന്ന മലയാളം ആണ്... വെള്ളരിപ്രാവിന്റെ വ്യാകുലതകള്‍ " വാലില്‍" പ്രതിഫലിക്കുന്നു... അത് മലയാളത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വേദനയാണ്... പക്ഷെ നമ്മളെല്ലാവരും ..............

സീത* said...

ശ്ശോ ...ഞാൻ പറയാൻ വന്നത് നിശ പറഞ്ഞു..ഇവിടത്തെ പോസ്റ്റ് കിട്ടണുണ്ട്..അപ്രത്തെ പ്രാവിന്റേതിൽ ഉള്ളതൊന്നും കിട്ടണില്ലാ...അവിടൊരു ഫോളേവേർസ് പിടിപ്പിക്കെന്റെ പ്രാവേ...

വെള്ളരി പ്രാവ് said...

Indeed.Once My dearest NishaSurabhi also told d same... Of course I will do it.Commenced a contract / an Edu Project this week...so bit busy...let it finish.Sure.

വെള്ളരി പ്രാവ് said...

കലി (veejyots)...

Thank u 4 ur visit.

Anonymous said...

ഞാനും യോജിയ്ക്കുന്നു....

മേല്‍പ്പത്തൂരാന്‍ said...

ഒരുതോക്കു കിട്ടിയിരുന്നെങ്കിൽ........ഒരു പ്രാവിനെ വെടിവെച്ചു കൊല്ലാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ........!!:))