Wednesday, November 23, 2011

ഹൃദയത്തിന്‍റെ വില

മഴമേഘങ്ങളുടെ കുളിപ്പുരയില്‍ 
കാറ്റ് മറന്നിട്ട കിനാവുപോലെ നീ.
ജാലകങ്ങളുടെ  വലകള്‍ക്കുമപ്പുറം,
കലണ്ടറിന്റെ കയ്യെത്താത്ത കൊമ്പില്‍ 
തണുത്തിരിക്കുന്ന ആ രാത്രി നിനക്കാണ്.
പറയാത്ത കഥകളുടെ വരികളും നിനക്കാണ്.

കപട സ്നേഹത്തിന്‍ അണിയറ ചന്തയില്‍
വാനവും ഭൂമിയുംനിന്‍ വൃണിത ഹൃദയം
വിലപേശി , തുലാസില്‍ തൂക്കവേ, 
രാമഴ പെയ്തൊഴിഞ്ഞ മാനത്തെ
നിലാവുതോല്‍ക്കും നിന്‍റെചിരി എനിക്ക് സ്വന്തം.

പകരം -സ്നേഹ തീര്‍ത്ഥം നിറച്ച 
ഒരങ്കത്തിനുള്ള ബാല്യം ശേഖരിച്ച
പീത നിറമുള്ള  വലം പിരി ശംഖിന്‍
സ്നേഹകടലിരമ്പല്‍ ഇനി നിനക്ക് സ്വന്തം. 

7 comments:

ഷാജു അത്താണിക്കല്‍ said...

ഒരു പക്ഷെ
ആധുനികതയില്‍ സ്നേഹത്തിന്റെ വില കാമമാണോ!!!! (കപട സ്നേഹം)

നല്ല വരികള്‍

വെള്ളരി പ്രാവ് said...

Thanks Shaju Athaanikkal..

ഇലഞ്ഞിപൂക്കള്‍ said...

വരികളേറെ ഇഷ്ടായി.. ആശംസകള്‍.

വെള്ളരി പ്രാവ് said...

ഈ വരവ് എനിക്കും ആനന്ദം ഇലഞ്ഞിപൂവേ..

പൈമ said...

പ്രാവേ...
കവിത കൊള്ളാം... പക്ഷെ ..ആദ്യ വരിയെ സുഖം അവസാനത്തെ വരികളില്‍ ..കിട്ടിയില്ല പിന്നെ ""ഒരങ്കത്തിനുള്ള ബാല്യം ശേഖരിച്ച" ഇതില്‍ എന്താണ് ഉദ്ദേശിച്ചത് ...
കലണ്ടറിന്റെ കയ്യെത്താത്ത കൊമ്പില്‍
തണുത്തിരിക്കുന്ന ആ രാത്രി നിനക്കാണ്.
ഇത് ഈ കവിതയിലെ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ...

ഈറന്‍ നിലാവ് said...

ഈ വലം പിരി ശംഖില്‍ നിറച്ച പറയാത്ത കഥയുടെ വരികളും കപട സ്നേഹത്താല്‍ വൃണിതമാം ഹൃദയവും നിലാവ് തോല്‍ക്കും ചിരിയും ...എല്ലാം ഇഷ്ടമായി ....ഭാവുകങ്ങള്‍ ....

Jefu Jailaf said...

ഇഷ്ടപ്പെട്ടു.... ആശംസകള്‍.