Sunday, March 18, 2012

വാക്കിനോട്...


നീ എനിക്ക്-

വീതിച്ചെടുക്കുമ്പോള്‍ 
വീണു കിട്ടിയതല്ലായിരുന്നു..

പൂഴ്ത്തി വെച്ചതിനെ
കണ്ടു കിട്ടിയതല്ലായിരുന്നു..

പറയാന്‍ മറന്ന
പഴംപുരാണമല്ലായിരുന്നു.

കപട രാഷ്ട്രീയത്തിന്‍റെ
പഴഞ്ചാക്കല്ലായിരുന്നു.

വലിച്ചെറിഞ്ഞിട്ടും  ഉടയാതെ, 

ചിതയില്‍ വെച്ചിട്ടും എരിയാതെ,  

ചിതല്‍ മൂടിയിട്ടും അടരാതെ,

കുടഞ്ഞെറിഞ്ഞിട്ടും പൊഴിയാതെ..


നിശ്വാസം പരാവര്‍ത്തനം ചെയ്യപെടാതെ 
ചിന്തക്ക് ചിന്തേറിട്ട ജീവന്‍റെ മിടിപ്പായി  


ഞാന്‍ എന്ന  ശബ്ദത്തെ വേര്‍പെടുത്താതെ
പ്രാണനില്‍  ഉയരുന്ന നീയാം ശംഖൊലി   
എന്നും തൊണ്ടയില്‍ കുരുങ്ങുന്നതെന്തേ ???

ചിപ്പിയെ വേര്‍പെടാന്‍ കഴിയാത്ത മുത്തിനെ പോല്‍ !



2 comments:

Cv Thankappan said...

"ചിപ്പിയെ വേര്‍പെടാന്‍ കഴിയാത്ത
മുത്തിനെ പോല്‍!!<!"
അര്‍ത്ഥഗര്‍ഭമായ തീക്ഷ്ണമായ വരികള്‍
നന്നായിരിക്കുന്നു.
ആശംസകള്‍

വെള്ളരി പ്രാവ് said...

Thank U Sir.