Saturday, May 28, 2011

എന്‍റെ ഹൃദയം പറഞ്ഞു പോയ നുണകള്‍...


അന്ന്....
നീലാകാശത്തിനു കീഴെ...കടല്‍ക്കരയില്‍
തിരയോട്സല്ലപിച്ച്‌
സംക്രമണ സൂര്യന്‍റെ നിറച്ചാര്‍ത്തുകള്‍കവിതക്കും..
ജീവിത സ്വപ്നങ്ങള്‍ക്കും പകര്‍ന്നു നല്‍കിയ ആ സായന്തനത്തില്‍
ആ കടലമണികള്‍ വിലപെശാതെ ഒന്നാകെ വാങ്ങി
കുഴിഞ്ഞ കണ്ണുള്ള ബാല്യത്തെ അന്ന് അത്ഭുതപെടുത്തിയത്‌
"എനിക്ക് വല്ലാതെ വിശകുന്നു എന്ന് കളവു പറഞ്ഞ് "
എന്തിനു വേണ്ടി?കൊടും ശൈത്യത്തിന്‍താഴ്‌വരയില്‍ പുഷ്പിച്ച
ചെണ്ടുമല്ലിപൂക്കളെ
മരവിച്ച മനസോടെവില്‍ക്കുന്ന
പെണ്‍കുട്ടിയുടെ പൂക്കൂട ഒന്നൊഴികെ വാങ്ങി
"ഒരു കല്യാണം ഉണ്ടെന്നു കള്ളംപറഞ്ഞ് "
ആ മുഖം പൂ പോലെ അന്ന് വിരിയിച്ചത്
ആര്‍ക്കു വേണ്ടി?സുഹൃത്തിന്‍റെ വീട്ടില്‍നടന്ന വിരുന്ന്സല്‍കാരത്തില്‍
അടുക്കള പണിക്കു നില്‍കുന്ന അയല്‍സംസ്ഥാനത്തെ
അനാഥ കുഞ്ഞിന്‍റെ
പട്ടിണി ശോഷിപ്പിച്ച
കൈകളില്‍ നിന്ന്
അറിയാതെ വീണു പൊട്ടിയ
ചില്ലുപാത്രങ്ങളില്‍പ്രിതിഫലിച്ച ഭയപാടിന്റെ വിരല്‍പാടുകള്‍
"അതെന്‍റെ കൈ തട്ടിയതാണ്
എന്ന് കള്ളം പറഞ്ഞു" കുറ്റം ഏറ്റെടുത്തത്
എന്തിനു വേണ്ടി?


ഇരു നില വീടിന്‍റെ നിര്‍മാണ ഘട്ടത്തില്‍
അവള്‍ തലയില്‍ ചുമന്ന ചുടുകട്ടകള്‍
സ്വന്തം ഹൃദയ ചൂളയില്‍ വെന്തുനീറിയപ്പോള്‍
"ഇവള്‍ക്ക് പണി ചെയ്യാന്‍ അറിയില്ലാന്നു
പരാതി പറഞ്ഞ് "...
അച്ഛനും അമ്മയ്ക്കും ഒരു തുക നല്‍കി
ജനസേവാ കേന്ദ്രത്തില്‍ തുടര്‍ പഠനത്തിനയച്ചത്
എന്തിനായിരുന്നു?ഇന്ന്
ഈ നട്ടുച്ചയ്ക്ക് ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍
മരുഭൂമിയിലെ തിരക്ക് പിടിച്ച തലസ്ഥാന നഗരിയിലെ
ട്രാഫിക്‌ സിഗ്നലുകളില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് സമീപത്തേക്ക്
ഓടി വന്നു പൊരി വെയിലില്‍ കുപ്പിയില്‍ വെള്ളം വില്‍ക്കുന്ന
ഗാട്ടു വംശചയായ സ്ത്രീകളുടെ കയ്യിലെ വരണ്ട ചുണ്ടുള്ള കുട്ടിയുടെദാഹം ശമിപ്പിക്കാന്‍ "വല്ലാതെ ദാഹിക്കുന്നു എന്ന് കള്ളം പറഞ്ഞു"പരുക്കനായ ഡ്രൈവറുടെ അമര്‍ഷം അവഗണിച്ചു
ഒരു കുപ്പി വെള്ളം വാങ്ങികുടിച്ചപ്പോള്‍ ശമിച്ചത്
ആത്മാവിന്‍റെ ദാഹമോ?


ഇത് ജീവിതത്തില്‍ ഞാനും നീയും പറഞ്ഞ നുണകള്‍ !!!
നാവ് അറിയാതെ ഹൃദയം പറഞ്ഞു പോയത്......
(നുണ നല്ലതാണ്...നാവ് പറയാതെ ഹൃദയം പറയുമ്പോള്‍)
7 comments:

ഷമീര്‍ തളിക്കുളം said...

നന്നായിരിക്കുന്നു....

ഇവിടെയും ഒരു ചെറുത്‌ കിടപ്പുണ്ട്.

http://shemibest.blogspot.com/2011/05/blog-post_27.html

Villagemaan said...

പാത്രം കഴുകുന്ന കുട്ടിയുടെ ചിത്രം അസ്വസ്ഥപ്പെടുത്തി..അതിനാല്‍ പോസ്റ്റ്‌ വായിച്ചില്ല ഷീബ...വീണ്ടും വരാം.

ജീ . ആര്‍ . കവിയൂര്‍ said...

ഈ ജീവിതം തന്നെ ഒരു നുണയാണ് വായിലിട്ടു നുണഞ്ഞു തീര്‍ക്കും നാരങ്ങാ മിട്ടായിപോലെ
സമുഖത്തിന്റെ വേദന തന്റെ നെഞ്ചേറ്റിയ ഷീബ ,നല്ല അവതരണം വേദന ഉള്ളില്‍ പകര്‍ന്നു നല്‍കി

ഷിനോജേക്കബ് കൂറ്റനാട് said...

good

Sabu M H said...

ചിലനേരങ്ങളിൽ, നുണയിലൂടെ ചെന്നു കയറുന്നത്‌ സത്യത്തിലേക്കുള്ള വഴിയിലാവും..

Good one.

San said...

ലോകമെന്ന വലിയ നുണ ക്കുമിള ..അതിനെ തിരിച്ചറിയുമ്പോള്‍ അതിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ തന്റേതായ ചെറിയ നുണക്കുമിളകള്‍ - അവ തീര്‍ക്കുന്ന കൊച്ചു ലോകങ്ങള്‍ ..ക്ഷണികമെങ്കിലും ആ കൊച്ചു കുമിളകളുടെ ലോലമായ പുറം തോടിന്നുള്ളില്‍ സൂക്ഷിച്ചു വക്കപ്പെടുന്ന നന്മയാം നേരിന്റെ സ്പന്ദനങ്ങള്‍ .. കാലം വരച്ചിട്ട നേര്‍വരയില്‍ പണ്ടാരോ കൊളുത്തിവച്ച ജീവ സ്നേഹമാം കെടാ വിളക്കിന്‍ പ്രകാശ തരംഗ വേഗങ്ങള്‍ - അതിന്നാന്ദോളനങ്ങള്‍ .

c.v.thankappan,chullikattil.blogspot.com said...

നന്മ നിറഞ്ഞ ഹൃദയമുള്ളവരുടെ വിശുദ്ധി.ആദരിക്കുന്നു. നമിക്കുന്നു.
പ്രകാശമാനമായ പുതുവത്സരആശംസകള്‍ നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്‍