Friday, August 12, 2011

വന്ധ്യ മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ മഴ മേഘമായിരുന്നു നമ്പ്യാര്‍ സര്‍. മുള്‍ക്കാടുകള്‍ക്കിടയിലെ ചന്ദന മരം.വെറിപിടിച്ച മത്സരത്തിന്‍റെ ലോകത്തിലെ നിര്‍മമനായ യാത്രികന്‍.അന്ധനായ രാജാവിന് യുദ്ധഭീകരതകള്‍ പറഞ്ഞു കൊടുത്ത സഞ്ജയന്‍.തണലില്ലാത്ത നിലത്തി

1 comment:

വെള്ളരി പ്രാവ് said...

വന്ധ്യ മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ മഴ മേഘമായിരുന്നു നമ്പ്യാര്‍ സര്‍.
മുള്‍ക്കാടുകള്‍ക്കിടയിലെ ചന്ദന മരം.വെറിപിടിച്ച മത്സരത്തിന്‍റെ ലോകത്തിലെ നിര്‍മമനായ യാത്രികന്‍.അന്ധനായ രാജാവിന് യുദ്ധഭീകരതകള്‍ പറഞ്ഞു കൊടുത്ത സഞ്ജയന്‍.തണലില്ലാത്ത നിലത്തില്‍ കരിയുന്ന മനസുകള്‍ക്ക് ഒരു കുളിര്‍നിഴല്‍ --മാമരം.ദുര്‍മനസുകള്‍ ചെങ്കോലുകള്‍ നേടിയപ്പോള്‍ ശിഷ്യരെന്ന പതിനായിരങ്ങളെ നേടിയ ചന്ദന മനസ്.അങ്ങേകിയ സുഗന്ധം നന്ദിയോടെന്നും ഓര്‍ക്കും കാറ്റ്.ജീവിതകല്പടവുകളിലും,നന്ദിയും സ്നേഹവും വിളയുന്ന മനസുകളിലും കളങ്കമില്ലാത്ത സ്നേഹസ്പര്‍ശത്തോടെ അങ്ങയുടെ സാമീപ്യം ഉണ്ടാകും."മരിച്ചെങ്കിലും ഗുരോ..അങ്ങ് ഓര്‍മകളില്‍ എന്നും ജീവിക്കും."ബാഷ്പാഞ്ജലികളോടെ പ്രണാമം.