Saturday, April 23, 2011

ഇന്ന് ലോക പുസ്തക ദിനം...


എന്‍റെ വായന..


 (അന്ന്)
മുത്തശ്ശി -:പഞ്ചതന്ത്ര കഥയുടെ പുരാതന പതിപ്പ്.
മുത്തച്ഛന്‍-:സ്വാതന്ത്ര്യ ഗാഥയുടെ സമര തീഷ്ണമായ കുറിപ്പ്.
അച്ഛന്‍-: പുരാണ വേദ ഇതിഹാസങ്ങളുടെ വിവിധ മതങ്ങളുടെ പുരാതന ശേഖരം.
അമ്മ-:മുല്ലാ കഥ...അറബികഥ..ഈസോപ്പ് കഥകളുടെ വാര്‍ഷിക പതിപ്പ്.
അമ്മാവന്‍-: വിപ്ലവ വീര്യങ്ങളുടെ സഞ്ചരിക്കുന്ന സര്‍വ്വ വിക്ഞാന കോശം.
വല്ലിച്ചന്‍-: വിവിധ "ഇസങ്ങളുടെ" വിശേഷാല്‍ പതിപ്പ്.
(ഇന്ന്)
സഹോദരന്മാര്‍ -:ശാസ്ത്ര സാങ്കേതികതയുടെ യാത്രാ വിവരണ പതിപ്പ്.
സഹോദരിമാര്‍-: ഇ-ലോകത്തെ വിരല്‍ത്തുമ്പിലെ-
(ഉപ്പുതൊട്ട് കര്‍പ്പൂരം വരെഅറിയിക്കുന്ന)മോസ്റ്റ്‌ മോഡേണ്‍ ഡിജിറ്റല്‍ പതിപ്പ്.
നല്ല പാതി-: സാമ്പത്തിക ലാളിത്യത്തിന്റെ അച്ചടക്കം പഠിപ്പിച്ച ചാണക്യന്റെ അര്‍ത്ഥശാസ്ത്ര ചരിതം.
മകന്‍ -: ഹാരിപോട്ടറുകളുടെ നവീന സീരീസ് .
മകള്‍-: ചലിക്കുന്ന ചിത്ര ശലഭങ്ങളുടെ ചിത്ര കഥാ പതിപ്പ്.
ഈ ഞാനോ....!!!
അത്യാധുനിക സാങ്കേതികത വിദ്യയുടെ-
ലേറ്റസ്റ്റ് വെര്‍ഷന് മുന്‍പില്‍ അടയിരുന്ന്...
വലിയ ഗ്രന്ഥ ശേഖരതിനോടൊപ്പം ഉറങ്ങി...
വായന മരിക്കുന്നു എന്ന് പതം പറഞ്ഞ്‌ ...
വായിക്കാതെ....
പച്ച റിബണ്‍ കെട്ടിയ ...
ഇരുവശവും മെടഞ്ഞിട്ട... 
 നിറവാര്‍ന്ന ഓര്‍മകളെ ...
മാറോടു ചേര്‍ത്ത് ....
പുത്തന്‍ പുസ്തക മണവും..
പഴയ പുസ്തകതിനുള്ളില്‍...  
പെറ്റു പെരുകാനായി ...
മാനം കാണിക്കാതെ ഒളിപ്പിച്ച...
മയില്‍‌പീലി ഇന്നും തിരയുന്ന....
ഒരു പഴഞ്ചന്‍ പുരാവസ്തു ശേഖരം!!!!!!

5 comments:

രമേശ്‌ അരൂര്‍ said...

കൊള്ളാം ..നല്ല താരതമ്യം ..:)

SHANAVAS said...

ലോക പുസ്തക ദിനമായ ഇന്ന് അതിനെപ്പറ്റി കാണുന്ന ആദ്യ പോസ്റ്റ്‌ ആണ് ഇത്.അതുകൊണ്ടുതന്നെ, അഭിവാദനങ്ങള്‍.കഴിഞ്ഞ അമ്പതു വര്‍ഷമായി വായിച്ചു കൊണ്ടേ ഇരിക്കുന്ന ഒരു എളിയ വായനക്കാരന്റെ ആശംസകള്‍.

Villagemaan/വില്ലേജ്മാന്‍ said...

പുത്തന്‍ പുസ്തകത്തിന്റെ ആ മണം!

Renjishcs said...

ലൈക്ക്ട്ടാ.........

Cv Thankappan said...

വായനാശീലം കുറഞ്ഞു എന്നത് വാസ്തവമാണ്.വായന മരിച്ചു
എന്നു കേള്‍ക്കുമ്പോള്‍ പ്രായമായ
ഗ്രന്ഥശാലാപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക്
ഞെട്ടലാണ്.വായിച്ചുവളര്‍ന്നവരാണ്.
അതിന്റെ ഗുണം ലഭിച്ചവര്‍.
വായനയുടെ പ്രാധാന്യത്തെക്കുറിച്ച്
ഗ്രന്ഥശാല വഴി പ്രചരണവും,കുട്ടികള്‍ക്ക്‌
വേണ്ട പ്രോത്സാഹനവും നല്കികൊണ്ടിരിക്കുന്നു.വായനയുടെ
മഹത്ത്വം മനസ്സിലാക്കണം.........
വായനാദിനത്തില്‍ "എന്‍റെ വായന.."
പ്രസിദ്ധീകരിച്ചതില്‍ അഭിനന്ദിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍