Sunday, June 19, 2011

അച്ഛന്‍ കരയുന്ന കേരളം.....(Happy Fathers Day)

രാത്രിയുടെ നിശബ്ദതയിലേക്ക്
കെട്ടഴിഞ്ഞു പായുന്ന ശീതകാറ്റിന്റെ അങ്ക കലി പൂണ്ട അലര്‍ച്ച.
പേടിച്ചു വിറച്ചു തമ്മില്‍ പുണരുന്ന അടക്കാമരങ്ങളുടെ മുടി വലിച്ചു പറിക്കുന്ന കലി കൊണ്ട കാറ്റ്.
പിന്നെ ഓടിന്‍പുറത്തും ഉണക്കിലക്ക് മുകളിലും മഴയുടെ ചാത്തനേറ്....
സന്ധ്യക്ക്‌ പോയ കറണ്ടിനെ ശപിച്ചു വര്‍ത്തമാനപത്രം കൊണ്ട് വീശി ഉഷ്ണം അകറ്റി തളര്‍ന്ന ഭാര്യ വൈകി വന്ന മഴയുടെ തണുപ്പില്‍ സുഖംആയി
ചെരിഞ്ഞു കിടന്നു ഉറങ്ങുന്നു.അടുത്ത മുറിയിലെ ജനാല പാളി കാറ്റിന്‍റെ ശക്തിയില്‍ തുറന്നും അടഞ്ഞും പ്രകമ്പനം കൊള്ളിക്കുന്നു.ടോര്‍ച്ചെടുത്ത്‌ മുറി തുറന്ന് അയാള്‍ മകളുടെ മുറിയിലെ ജനാല ചേര്‍ത്തടച്ചു കുറ്റിയിട്ടു.ഒന്‍പതാം ക്ലാസ്സില്‍ ആയതേ ഉള്ളു...സ്പെഷ്യല്‍ ക്ലാസും..ടുഷനും....നാളത്തെ സയന്‍സ് ടെസ്റ്റിന്റെ ടെന്‍ഷനില്‍ കുഞ്ഞ്‌ എപ്പോള്‍ ആണാവോ ഉറങ്ങിയത്...ഒരു പുതപ്പ്‌ എടുത്ത്‌
അവളെ പുതപ്പിച്ച്‌ ...വാത്സല്യത്തോടെ നെറുകയില്‍ തലോടി യപ്പോള്‍ ആണ് അത് സംഭവിച്ചത്...ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന അവള്‍ പേടിച്ചു ഉറക്കെ അലറിവിളിച്ചു കരഞ്ഞു...കരച്ചില്‍ കേട്ട് ഓടി കിതച്ച് എത്തിയ ഭാര്യ മകളെ ചേര്‍ത്ത് പിടിച്ചു നിന്ന് അലറി.കടന്നു പോകുന്നുണ്ടോ എന്‍റെ മുന്നില്‍ നിന്ന്...എന്തെങ്കിലും ഒന്ന് പറയും മുന്‍പേ അയാള്‍ക്ക് മുന്‍പില്‍ ആ വാതില്‍ കൊട്ടി അടഞ്ഞു...അടുത്ത മുറിയുടെ വാതില്കല്‍ തന്നെ നില്‍കുന്ന എല്ലാത്തിനും സാക്ഷിയായ വൃദ്ധനായ അച്ഛന്‍റെ മുന്‍പില്‍ താന്‍ വിവസ്ട്രനായത് പോലെ അയാള്‍ക്ക്‌ തോന്നി.. ഇപ്പോള്‍ പെരുമഴ പെയ്യുന്നത് ഓട്ടിന്‍ പുറത്തല്ല...അയാളുടെ നെഞ്ച ത്താണ്... ഹൃദയം നിലച്ചു പോകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി..തന്‍റെ രക്തം സിരകളിലോടുന്ന....താന്‍ നെഞ്ഞെറ്റി വളര്‍ത്തിയ തന്‍റെ മകള്‍!!!!!അവള്‍ വളര്‍ന്നു പോയി എന്ന് കരുതി ഞാന്‍ അവളുടെ അച്ഛനല്ലാതാകുമോ?ഇതെന്തു ലോകം?തന്‍റെ ശ്വാസഗതി പോലും തിരിച്ചറിയാം എന്ന് അവകാശ പെടാറുള്ള തന്‍റെ നേര്പാതിക്ക് തന്നെ മനസിലായില്ല എന്നുണ്ടോ?എന്ത് ചെയ്യും എന്നറിയാതെ തകര്‍ന്ന് അയാള്‍ തരിച്ചിരുന്നു...വാതിലില്‍ വന്ന് എത്തി നോക്കിയിട്ട് 80 വയസുകാരനായ അച്ഛന്‍ തിരിച്ചു പോയി...അച്ഛന്‍ അവളെ വിളികുന്നുണ്ട്...വാതില്‍ തുറകുന്ന ശബ്ദം...ഒരു പ്രഹരം അവളുടെ കരണത്തിന്....കൂടെ ഒരിക്കലും കേള്‍കാത്ത ശബ്ദത്തില്‍ അച്ഛന്‍റെ ശബ്ദം...രക്ത ബന്ധങ്ങള്‍ തിരിച്ചറിയാത്ത വെറും നേരികെട്ടവാന്‍ ആണ് എന്‍റെ മോനെന്നു നീ കരുതിയോടി മൂധേവി...ഇറങ്ങണം നാളെ തന്നെ ഈ തറവാട്ടില്‍ നിന്ന്...എന്‍റെ മോനെ മനസിലാകാത്ത ഒരുത്തിയെ അവനു ഭാര്യ എന്ന ഭാരമായി ഇനി വേണ്ട...ഉറഞ്ഞു തുള്ളി വിറയ്ക്കുന്ന അച്ഛന്‍റെ അടുത്ത അടി അയാളുടെ കരണത് ആയിരുന്നു...തന്നോളം വളര്‍ന്നാല്‍ മക്കളെ താനെന്നു വിളികണം...സ്നേഹം മനസ്സില്‍ മതി...അത് ഈ കലികാലത്ത് പ്രകടിപ്പിക്കാന്‍ ഉള്ളതല്ല.....അവളെ തെറ്റ് പറയാന്‍ കഴിയില്ല...കാണുന്ന വാര്‍ത്തകള്‍ എല്ലാം അത്തരത്തില്‍ ആണ്..എല്ലാം സുകൃതക്ഷയം...പിറുപിറുത്തു കൊണ്ട് അച്ഛന്‍ ഒരു കാറ്റുപോലെ ആടിയാടി കടന്നുപോയി....ആശ്വാസത്തിന്റെ ഒരു ചെറിയ ശ്വാസം ഉള്ളിലേക്കെടുത്ത അയാള്‍ ഉഷ്ണം
അകറ്റാന്‍ വീശാന്‍ എടുത്ത തലേന്നത്തെ പത്ര വാര്‍ത്ത ഇരുട്ടില്‍ അവ്യക്തമായി അയാള്‍ കണ്ടു..."പിതാവ് മകളെ പീഡിപ്പിച്ചു".നോക്കുകുത്തി പോലെ ഇരിക്കുന്ന നിയമക്ജര്‍!!!ഇത്തരം നരാധമാന്മാരെ വെറുതെ വിടുന്ന നീതിന്യായ വ്യവസ്ഥിതിയെ അയാള്‍ ഒരു കാര്പിച്ച തുപ്പലില്‍ ഒതുക്കി. ഒരു പ്രവാസത്തിനു മനസാല്‍ തെയ്യാരെടുത്ത അയാള്‍ അന്നാദ്യമായി പ്രവാസഭൂമിയെ മനസാ പ്രശംസിച്ചു...അവിടുത്തെ കടുത്ത ശിക്ഷാ വിധികളെയും.....

3 comments:

ChethuVasu said...

എവിടെയാണ് പിഴക്കുന്നത്‌ ..? ഇനിയെവിടെ നിന്നും തുടങ്ങണം ..? സുബോധതിലേക്ക് തരിച്ചു പോകാന്‍ സമൂഹമാനസ്സിനു വഴി തെളിക്കാന്‍ സൂര്യ തേജസ്സികളായ സാരഥികള്‍ ഇനിയും വരുമോ..? അവര്‍ വരുന്നത് വരെ നാം കാക്കണോ ..? ഒരു പക്ഷെ അപ്പോഴേക്കും എല്ലാം വൈകിപ്പോയാലോ ...? നന്മക്കു പ്രതിഫലം നല്‍കാത്ത സമൂഹത്തില്‍ ജനാധിപത്യത്തിനു ഊര്ധ മുഖം സാധ്യമാണോ..?

നീര്‍വിളാകന്‍ said...

അതെ.... കഥ വായിച്ചപ്പോള്‍ തീര്‍ച്ചയായും അത് എന്നെയും ഒന്ന് പിടിച്ചുലച്ചു.... എങ്കിലും എനിക്ക് ഇപ്പോഴും ആശങ്കകള്‍ ഇല്ല.... അവതരണം ഭാഷ എല്ലാം സുന്ദരം.....

Cv Thankappan said...

പരസ്പരവിശ്വാസം ഇല്ലാത്ത മനുഷ്യ
ബന്ധങ്ങള്‍ ജീവിതത്തില്‍ അസ്വസ്ഥയും,
കൊടുംകെടുതിയും വരുത്തി തീര്‍ക്കുന്നു.
ഉള്ളിലൊരു നീറ്റലായി മാറുന്ന കഥ.
കാണാനും,കേള്‍ക്കാനും പറ്റാത്ത
സഹിക്കാന്‍ കഴിയാത്ത എന്തൊക്കെയാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നത്?!!
ഹോ!
കാലികപ്രസക്തിയുള്ള രചന
ആശംസകളോടെ